ശ്രീകണ്ഠപുരം നഗരസഭയിൽ ചേപ്പറമ്പ്-കരയത്തുംചാൽ ഗ്രാമങ്ങൾക്ക് ഭീഷണിയായി ആലോറ മലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി' പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഈ ഖനനത്തിനെതിരെ അധികാരികൾ മൗനം പാലിക്കുന്നതെന്തുകൊണ്ട്? നാട്ടിലെ രാഷ്ട്രീയക്കാരെ പോലെ ഈ അധികാര വർഗങ്ങളും ഇവരിൽ നിന്നും അച്ചാരം വാങ്ങിയിട്ടുണ്ടോ? ഈ ഖനനത്തിനെതിരെ ജാതി മത രാഷ്ട്രീയ കാഴ്ചപാടുകൾ മാറ്റി ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും നമ്മൾ അതിന് മുതിർന്നില്ലെങ്കിൽ ഇന്നേവരെ കണ്ടതിൽ വച്ച് എറ്റവും വലിയ ദുരന്തമായിരിക്കും അനുഭവിക്കേണ്ടി വരിക....